
തിരുവനന്തപുരം: കേരള, എം.ജി സർവകലാശാലകളിലെ 72 സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പുതിയ സ്വാശ്രയ കോഴ്സുകൾക്കും നിലവിലെ കോഴ്സുകളിൽ അധിക ബാച്ചിനും സീറ്റുവർദ്ധനയ്ക്കുമാണ് അനുമതി.
എം.ജിയിൽ 50 സ്വാശ്രയ കോളേജുകളിലാണ് പുതിയ കോഴ്സുകൾ. പരമ്പരാഗത കോഴ്സുകൾക്കൊപ്പം പുതിയ വിഷയങ്ങളിലുള്ള കോഴ്സുകൾക്കും അനുമതിയുണ്ട്. ബിരുദ, ബിരുദാനന്തര കോഴ്സുകളാണ് ഉൾപ്പെടുന്നത്. കേരളയിൽ 22 കോളേജുകളിലാണ് പുതിയ കോഴ്സുകൾ.