kerala-university

തിരുവനന്തപുരം: ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്‌ട്രഷനുള്ള അവസാന തീയതി 31.രജിസ്ട്രേഷൻ നടത്തിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പേര്, ജനനത്തീയതി, അക്കാഡമിക് വിവരങ്ങൾ, കോളേജുകളുടെയും കോഴ്സുകളുടെയും ഓപ്ഷനുകൾ തുടങ്ങിയവ തിരുത്താം.https://admissions.keralauniversity.ac.in

പഠനവകുപ്പുകളിലേക്ക് പി.ജി., എം.ടെക്. പ്രവേശന പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക്ലിസ്​റ്റ് പ്രസിദ്ധീകരിച്ചു.


നവംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ. പൊളി​റ്റിക്കൽ സയൻസ്, എം.എസ്‌സി. സൈക്കോളജി, കൗൺസിലിംഗ് സൈക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആഗസ്​റ്റ് 25 ന് ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ എം.ബി.എ. റെഗുലർ (2020 സ്‌കീം - 2021 അഡ്മിഷൻ) ഫുൾടൈം (യു.ഐ.എം./ട്റാവൽ ആന്റ് ടൂറിസം), സപ്ലിമെന്ററി (2020 സ്‌കീം - 2020 അഡ്മിഷൻ, 2018 സ്‌കീം - 2018 & 2019 അഡ്മിഷൻ), മേഴ്സിചാൻസ് (2009 സ്‌കീം - 2010, 2011, 2012, 2013 അഡ്മിഷൻ, 2014 സ്‌കീം - 2014, 2015, 2016, 2017 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. റെഗുലർ & സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്​റ്റ് 2 വരെയും 150 രൂപ പിഴയോടെ ആഗസ്​റ്റ് 5 വരെയും 400 രൂപ പിഴയോടെ ആഗസ്​റ്റ് 9 വരെയും അപേക്ഷിക്കാം. മേഴ്സിചാൻസ് പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്​റ്റ് 11 വരെയും 150 രൂപ പിഴയോടെ ആഗസ്​റ്റ് 16 വരെയും 400 രൂപ പിഴയോടെ ആഗസ്​റ്റ് 19 വരെയും അപേക്ഷിക്കാം.

നാലാം സെമസ്​റ്റർ ബി.ടെക്. (2008 & 2013 സ്‌കീം) സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്‌മെന്റ്, ഡിസംബർ 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്ക​റ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ. ഏഴ് ) ആഗസ്​റ്റ് 1 മുതൽ 3 വരെ ഹാജരാകണം.

അഫിലിയേ​റ്റഡ് കോളേജുകളിലെ തെരഞ്ഞെടുത്ത അദ്ധ്യാപകർക്കായി ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിന്റെ ഓറിയന്റേഷൻ ക്ലാസുകൾ ജൂലായ് 30, ആഗസ്​റ്റ് 6, 20, 27 തീയതികളിലായി പാളയം സെന​റ്റ് ഹൗസ് ക്യാമ്പസിലെ സെന​റ്റ് ചേമ്പർ, ആലപ്പുഴ എസ്.ഡി. കോളേജ്, പന്തളം എൻ.എസ്.എസ്. കോളേജ്, നിലമേൽ എൻ.എസ്.എസ്.കോളേജ്, കൊല്ലം എസ്.എൻ.കോളേജ് എന്നിവിടങ്ങളിൽ നടത്തും.