76

ഉദിയൻകുളങ്ങര:ആധുനിക സൗകര്യങ്ങളോടുകൂടിയ പെരുങ്കടവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി ബ്ലോക്ക് നിർമാണോദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജോസ്.ജി.ഡിക്രൂസ് തുടങ്ങിയവർ സംസാരിച്ചു.പുതിയ ഒ.പി ബ്ലോക്ക് നിർമ്മാണത്തിനായി 2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു.3 ഡോക്ടർമാരും 3 എൻ.എച്ച്.എം ഡോക്ടർമാരുമുൾപ്പെടെ 42 ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.