14

തിരുവനന്തപുരം: മനുഷ്യന്റെ വിവിധ വികാരങ്ങളെ താളബോധത്തിൽ സന്നിവേശിപ്പിക്കാനുള്ള അനിൽ പനച്ചൂരാന്റെ കഴിവ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെല്ലും ഫ്രണ്ടസ് ഒഫ് പനച്ചൂരാനും സംയുക്തമായി സംഘടിപ്പിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമിന്റെ ഓർമ്മ ദിവസം തന്നെ സമ്മേളനം സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിമാനമാണെന്നും അനിൽ പനച്ചൂരാന്റെ അനുസ്മരണം ഇനിയും വിപുലമായി നടത്തുമെന്നും അദ്ധ്യക്ഷത വഹിച്ച് ഔട്ട് റീച്ച് സെൽ നാഷണൽ ചെയർമാൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ആറ്റിപ്ര അനിൽ, അഡ്വ. അരുൺ കുമാർ, അഡ്വ. വിനോദ് സെൻ, വിപൻ ജോസ്, എൻ.ജി.ഒ അസോസിയേഷൻ നേതാവ് മരുതൂർ ബിജോയി, മൃദുൽ ജോൺ മാത്യു, യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിജിത്ത്, ഹരിശങ്കർ, വിജിത്ത് എന്നിവർ പങ്കെടുത്തു. ജയശ്രീ, എം.എസ്. സജിത്ത് എന്നിവർ പനച്ചൂരാന്റെ കവിതകളും ചടങ്ങിൽ ആലപിച്ചു.