
തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിലേക്ക് കേരളത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ഓഗസ്റ്റ് ഒന്നു മുതൽ ഒാൺലൈനായി അപേക്ഷ സ്വീകരിക്കും.ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലുളളവർക്ക് അപേക്ഷിക്കാം.റിക്രൂട്ട്മെന്റ് റാലി നവംബറിൽ കൊല്ലത്ത് നടക്കും.കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in