തിരുവനന്തപുരം:കർക്കടക വാവുബലിയോടനുബന്ധിച്ച് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിൽ തഹസിൽദാർമാർ,ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥർ ഇതിനോടകം പരിശോധന പൂർത്തിയാക്കിയതായി കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ പൊലീസ്, റവന്യൂ, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേകം കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നു.അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പരുകളും നിർദ്ദേശങ്ങളും അടങ്ങിയ നോട്ടീസ് ബോർഡ് ബലിതർപ്പണ കേന്ദ്രത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.വാവുബലിയോടനുബന്ധിച്ച് ഇന്നലെ രാത്രി 12 മുതൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയിൽ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.