bhavana

കാട്ടാക്കട:പൂഴനാട് നീരാഴിക്കോണം ഭാവന ഗ്രന്ഥശാല കലാ സാംസ്കാരിക കേന്ദ്രത്തിന്റെ മുപ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അദ്ധ്യക്ഷത വഹിച്ചു.ആദരസന്ധ്യയും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഭാവനയ്ക്ക് അനുവദിച്ച കമ്പ്യൂട്ടറിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും ഉദ്ഘാടനം സി.കെ.ഹരിന്ദ്രൻ എം.എൽ.എയും,പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഭാവനയ്ക്ക് അനുവദിച്ച ഇൻവെർട്ടറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണനും നിർവഹിച്ചു.കുന്നനാട് എൻ.കെ.ശ്രീധരൻ സ്മാരക സാംസ്കാരിക പുരസ്കാരം നാടക നടൻ കുടപ്പനമൂട് സുദർശനും,ജെ.എൻ.രാജൻ സ്മാരക കവിത പുരസ്കാരം കവി യേശുദാസിനും,സ്റ്റീഫൻ സ്മാരക മഴവിൽ പുരസ്കാരം യുവ ശില്പി വിപിൻ വിജയിക്കും മന്ത്രി സമ്മാനിച്ചു.കളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, ഒറ്റശേഖരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനർവ സുകുമാരൻ, മഞ്ചു സുരേഷ്, ഉഷകുമാരി,മൈലക്കര വിജയൻ, സത്യനേശൻ, സാനുമതി ,ജയൻ പ്രതീഷ് മുരളി, ശ്രീകുമാരൻ എന്നിവർ പങ്കെടുത്തു.