കല്ലമ്പലം: സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച മനുഷ്യർ ഒന്നാണ് സാംസ്കാരിക സദസ് ഒറ്റൂർ പഞ്ചായത്തിലെ മാവിൻമൂട് നവോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്നു.ബി.രാജീവ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എൻ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.രാജലാൽ,കവി ശശി മാവിൻമൂട് എന്നിവർ സംസാരിച്ചു.മനുഷ്യർ ഒന്നാണ് എന്ന വിഷയത്തിൽ നടത്തിയ പ്രസംഗ മത്സര വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു.