post-odinja-nilayil

കല്ലമ്പലം:കല്ലമ്പലം-നഗരൂർ റോഡിൽ പുല്ലൂർമുക്ക് ജി.എം.എൽ.പി.എസിന് സമീപം തടി കയറ്റി വന്ന ലോറി വൈദ്യുതി കമ്പിയിൽ തട്ടി പോസ്റ്റ്‌ ഒടിഞ്ഞുവീണു.താഴെ വീഴാതെ ലോറിയ്ക്ക് മുകളിലെ തടിയിൽ തന്നെ ഒടിഞ്ഞ പോസ്റ്റും കമ്പിയും വീണ് ലൈനുകൾ ഷോട്ടായി വൈദ്യുതി ബന്ധം നിലച്ചതിനാൽ അപകടം ഒഴിവായി.കഴിഞ്ഞദിവസം വൈകിട്ട് 5നായിരുന്നു സംഭവം. നിലമേൽ കൈതോട് നിന്നും തടി കയറ്റി പെരുമ്പാവൂരിലേയ്ക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.എതിർ ദിശയിൽ വന്ന കാറിന് സൈഡ് നൽകുമ്പോൾ വൈദ്യുതി ലൈനിൽ തടി തട്ടി പോസ്റ്റ്‌ ഒടിഞ്ഞ് ലോറിയ്ക്ക് മുകളിൽ വീഴുകയായിരുന്നു.സംഭവത്തെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി പോസ്റ്റ്‌ മാറ്റി സ്ഥാപിച്ച് ലൈൻ പൂർവ്വ സ്ഥിതിയിലാക്കി.പ്രദേശത്ത് മൂന്ന് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടു.