p

തിരുവനന്തപുരം:കാർഷിക വ്യവസായങ്ങൾക്ക് 5% പലിശ നിരക്കിൽ പത്തുവർഷത്തെ തിരിച്ചടവ് കാലാവധിയിൽ കെ.എഫ്.സി.വായ്പ നൽകുന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. കുറഞ്ഞവായ്പ 5ലക്ഷവും കൂടിയത് 10കോടിയുമാണ്. രണ്ടുവർഷം മോറട്ടോറിയം കിട്ടും.കാർഷികോത്പന്നങ്ങൾ,​പാൽ എന്നീ വ്യവസായങ്ങൾക്ക് വായ്പ കിട്ടും. കോൾഡ് സ്റ്റോറേജ്,ഗോഡൗൺ എന്നിവയും പരിഗണിക്കും.നിലവിലുളളവ മെച്ചപ്പെടുത്താനും വായ്പ ഉപയോഗിക്കാമെന്ന് കെ.എഫ്.സി. സി.എം.ഡി.സഞ്ജയ് കൗൾ പറഞ്ഞു.