കടയ്ക്കാവൂർ: കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ (സി.ഐ.ടി.യു) സംസ്ഥാന മേഖലാ ജാഥ നടത്തും.ആഗസ്റ്റ് 13ന് കൊല്ലം തങ്കശ്ശേരിയിൽ മത്സ്യത്തൊഴിലാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ നയിക്കുന്ന ജാഥയ്ക്ക് ആഗസ്റ്റ് 2ന് വൈകിട്ട് 5ന് അഞ്ചുതെങ്ങ് ജംഗ്ഷനിൽ സ്വീകരണം നൽകും.

പരിപാടി വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ സി.പയസ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയാ പ്രസിഡന്റ് എം.കെ.സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, യൂണിയൻ ഏരിയാ സെക്രട്ടറി ആർ.ജറാൾഡ്, പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, ബി.എൻ.സൈജുരാജ്,ജോസഫിൻ മാർട്ടിൻ,ലിജാബോസ്, വിഷ്ണുമോഹൻ, ജെ.ലോറൻസ്, താഴം പള്ളിലാസർ, എം.ബിജു, സേവ്യർ, കെ.ബാബു, കിരൺ ജോസഫ്, പി.വിമൽരാജ്, സജിസുന്ദർ, സെൽവൻ തുടങ്ങിയവർ സംസാരിച്ചു.

സി. പയസ് ചെയർമാനായും അഞ്ചുതെങ്ങ് സുരേന്ദ്രൻ ജനറൽ കൺവീനറായും 101 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു.