
നാഗർകോവിൽ:ത്രിവേണി സംഗമതീരത്ത് ബലിതർപ്പണം നടത്തി സാഗരസ്നാനം നടത്താൻ ഇന്നലെ പുലർച്ചെ മുതൽ ജനപ്രവാഹമായിരുന്നു.കുഴിത്തുറ താമ്രഭരണി തീരത്ത് നഗരസഭാ ബലിതർപ്പണത്തിന് സജ്ജീകരണമൊരുക്കിയിരുന്നു.കുഴിത്തുറ മഹാദേവർ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചാമുണ്ഡേശ്വരി ക്ഷേത്ര സന്നിധിയിൽ ഒരുക്കിയ പ്രത്യേക പന്തലിലായിരുന്നു ജനത്തിരക്ക്. കുഴിത്തുറയിലും,കന്യാകുമാരി ത്രിവേണി സംഗമത്തിലും,തൃപ്പരപ്പിലും രാവിലെ നാല് മണി മുതൽ വൻ ജനാവലി ബലിയിട്ടു.