
ചെങ്കൽ: ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ദക്ഷിണ കൈലാസം മഹേശ്വരം ശിവ പാർവതി ക്ഷേത്രത്തിലെ ബലി തർപ്പണത്തിന് ക്ഷേത്ര ആറാട്ട് കടവായ കാഞ്ഞിരമൂട്ട് കടവിൽ നൂറുകണക്കിന് ജനങ്ങളെത്തി. ഭഗവാന്റെ ആറാട്ട് കടവിൽ പ്രത്യേകം തയാറാക്കിയ ബലി മണ്ഡപത്തിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്ര ദീപം തെളിച്ചതോടെ വാവ് ബലി തർപ്പണം ആരംഭിച്ചു. കളക്ടറുടെ നിർദേശാനുസരണം ഫയർ ആൻഡ് റെസ്‌ക്യൂ, പൊലീസ്, ആരോഗ്യവകുപ്പ്, ചെങ്കൽ പഞ്ചായത്ത് എന്നിവയുടെ സഹായം ബലിതർപ്പണത്തിനുണ്ടായി. നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ, നെയ്യാറ്റിൻകര തഹസിൽദാർ അരുൺ,ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ എന്നിവർ നേതൃത്വം നൽകി.