
തിരുവനന്തപുരം: സൈനിക സേവനത്തിനിടെ 2019 ജൂൺ 29ന് അസാമിൽ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണൽ എസ്. ആനന്ദിന്റെ കുടുംബാംഗങ്ങളെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഹൻഷൻ എൻക്ളേവിൽ നടന്ന ചടങ്ങിന് പതിനൊന്നാം എൻ.സി.സി ബെറ്റാലിയൻ കമാൻഡിംഗ് ഒാഫീസർ ലഫ്. കേണൽ അൻസാർ നേതൃത്വം നൽകി. ലഫ്. കേണൽ ആനന്ദിന്റെ ആര്യ പ്രിയങ്കാ നായർ സൈനിക ആദരം ഏറ്റുവാങ്ങി. പാങ്ങോട് സൈനിക കേന്ദ്രം അഡ്മിൻ കമണ്ടാന്റായ ലെഫ്. കേണൽ മുരളി ശ്രീധർ, മറ്റ് എൻ.സി.സി ഓഫീസർമാർ എന്നിവരും സന്നിഹിതരായിരുന്നു.