
തിരുവനന്തപുരം : ജില്ലാ നിയമ സേവന അതോറിട്ടിയും പൂന്തുറ ജനമൈത്രി പൊലീസും സംയുക്തമായി പൂന്തുറ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളിൽ നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജി ആജ് സുദർശൻ ഉദ്ഘാടനം ചെയ്തു.നിയമ സേവന അതോറിട്ടി സെക്രട്ടറി കെ.വിദ്യാദരൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീം,പി.ടി.എ പ്രസിഡന്റ് യൂസഫ്, ഫോറൻസിക്ക് സർജൻ കെ.വൽസല എന്നിവർ സംസാരിച്ചു. പോക്‌സോ ആക്ടിനെ കുറിച്ച് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ വി.ടി.സിഗി സ്വാഗതവും പൂന്തുറ സിഐ ജെ.പ്രദീപ് നന്ദിയും പറഞ്ഞു.