
കോവളം : ബൈപ്പാസിൽ ഓട്ടോറിക്ഷ സ്കൂട്ടറിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പാച്ചല്ലൂർ കുപ്പച്ചി വിളാകത്ത് നന്ദനം വീട്ടിൽ പരേതനായ ജയന്തന്റെ ഭാര്യ ജെ.ലതാകുമാരി ( സലജ ,55) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പാച്ചല്ലൂർ ബൈപാസിൽ രാവിലെ 9 ഓടെയായിരുന്നു അപകടം. ശ്രീകാര്യം എനർജി മാനേജ്മെന്റ് സെന്ററിലെ അക്കൗണ്ടന്റായ ലതാകുമാരിയെ, അനുജത്തി അജിത സ്കൂട്ടറിൽ തിരുവല്ലം ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകവേ ,പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ഒാട്ടോറിക്ഷ ഇടിക്കുകയും സ്കൂട്ടറിൽ നിന്ന് ഇവർ തെറിച്ചു വീഴുകയുമായിരുന്നു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. ജെ.എൽ അനന്തു, ജെ.എൽ. അഭിജിത്ത് എന്നിവർ മക്കൾ.