തിരുവനന്തപുരം:നിറപുത്തരി വിളവെടുപ്പുത്സവത്തിന് ആവശ്യമായ നെൽക്കതിരുകൾ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കരമനയിലെ സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രത്തിൽ ലഭ്യമാണ്.ഒരു ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള നെൽക്കതിരുകൾക്ക് വിൽപന വില 100 രൂപയാണ്.ഗവേഷണകേന്ദ്രത്തിൽ നിന്ന് കതിർക്കുലക്കെട്ടുകൾ (അയർ) വിൽപ്പനയ്ക്ക് ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2343586