ration

തിരുവനന്തപുരം: റീട്ടെയിൽ റേഷൻ വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫെയർ പ്രസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 2ന് നടത്തുന്ന പാർലമെന്റ് മാർച്ചിൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസ്സോസിയേഷൻ പങ്കെടുക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അറിയിച്ചു. മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് മാത്രമാണ് കേന്ദ്ര സർക്കാർ സബ്സിഡിയോടെ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. എല്ലാ കാർഡ് ഉടമകൾക്കും സബ്സിഡി നിരക്കിൽ റേഷൻ നൽകുക, ഗുണ മേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങളുടെ അഭിരുചിക്കനുസരിച്ച് വിതരണം ചെയ്യുക,വെട്ടിക്കുറച്ച ഗോതമ്പ്, മണ്ണെണ്ണ എന്നിവയുടെ വിഹിതം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പാർലമെന്റ് മാർച്ച്.