പാലോട്:ബലിതർപ്പണ പുണ്യംതേടി ക്ഷേത്ര കടവുകളിലും പ്രത്യേകബലി കടവുകളിലും ആയിരങ്ങളെത്തി.പുലർച്ചേ നാലിന് തുടങ്ങിയ ചടങ്ങുകൾ ചിലയിടങ്ങളിൽ ഒരു മണി വരെ നീണ്ടു.നന്ദിയോട് മീൻമുട്ടി ഉമാമഹേശ്വര ക്ഷേത്രത്തിൽ അമ്പാടി പോറ്റി,പെരിങ്ങമ്മല കുണ്ടാളം കുഴി കടവിൽ കണ്ണൻകോട് അശോകൻ,കൂട്ടത്തികരിക്കകം ക്ഷേത്രത്തിൽ അരവിന്ദാക്ഷൻ പോറ്റി, സൂരജ് തിരുമേനി,പനങ്ങോട് കിരാതമൂർത്തീ ക്ഷേത്രത്തിൽ കെ.ചന്ദ്രൻ,ചെല്ലഞ്ചി ഭഗവതി ക്ഷേത്രത്തിൽ ശശിധരൻ,ആറ്റിൻപുറം ദുർഗ്ഗാദേവി ക്ഷേത്രത്തിൽ മോഹനൻ പോറ്റി,പേരയം ആയിരവില്ലി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ത്യാഗരാജൻ പോറ്റി എന്നിവർ നേതൃത്വം നൽകി.നെടുമങ്ങാട് ഇര്യനാട് കുണ്ടറക്കുഴി ഭദ്രകാളി ചാമുണ്ഡേശ്വരി ക്ഷേത്രം,കല്ലമ്പാറ ബലികടവ്,സത്രക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,പച്ച പയറ്റടി ജലാശയം,ആലംപാറ ദേവീക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു.
