തിരുവനന്തപുരം: തായ്ലൻഡ് പ്രൊമോഷൻ കൗൺസിലും ലുലു ഹൈപ്പർമാർക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന തായ് ഫിയസ്റ്റ 2022ന് നാളെ തുടക്കം.തിരുവനന്തപുരം ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന തായ് ഫിയസ്റ്റ തലസ്ഥാനത്ത് ആദ്യമാണ്.നാളെ വൈകിട്ട് 5നാണ് ലുലു മാളിലെ ഗ്രാൻഡ് എട്രീയത്തിൽ നടക്കുന്ന ഉദ്ഘാടനത്തിൽ തായ്ലൻഡ് പ്രൊമോഷൻ കൗൺസിന്റെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.ഫിയസ്റ്റ ആഗസ്റ്റ് 12ന് അവസാനിക്കും.മാസ്റ്റർ ഷെഫിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന തായ്ലൻഡിന്റെ വ്യത്യസ്ത വിഭവങ്ങളാണ് തായ് ഫിയസ്റ്റയുടെ പ്രധാന ആകർഷണം. തായി ലൈവ് ഫുഡ് കൗണ്ടർ അടക്കം ഇതിന്റെ ഭാഗമാകും. തായ്ലൻഡിൽ നിന്നുള്ള ദൂരിയാൻ, റമ്പൂട്ടാൻ, മാങ്കോസ്റ്റീൻ, ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടെയുള്ള വിവിധതരം പഴങ്ങൾ,പച്ചക്കറി, പലതരം സോസുകൾ, മറ്റ് ഉത്പന്നങ്ങളും വിൽപ്പനയ്ക്കുണ്ട്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി തായ് ലൻഡിന്റെ സംഗീത നൃത്ത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. തലസ്ഥാനത്തെ കൂടാതെ ബംഗളൂരു, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റുകളിലും ഫിയസ്റ്റ നടക്കും.തായ് ട്രേഡ് സെന്റർ മുംബയ് എക്സക്യൂട്ടീവ് ഡയറക്ടർ സുപത്ര സവാംഗ്ശ്രീ,ലുലു ഗ്രൂപ്പ് റീജിയണൽ മാനേജർ അബ്ദുൾ സലീം ഹസൻ,ലുലു ഹൈപ്പർ മാർക്കറ്റ് മാനേജർ ആദർശ് രാജേന്ദ്രൻ,ലുലു എക്സിക്യൂട്ടീവ് ഷെഫ് അശോക് ഈപ്പൻ,ലുലു ബൈയ്യിംഗ് ഹെഡ് ദാസ് ദാമോദരൻ, തായ് ട്രേഡ് സെന്റർ, ട്രേഡ് ഓഫീസർ അഞ്ജലി ദ്വിവേദി,ലുലു ഹൈപ്പർ മാർക്കറ്റ് ഫ്രഷ് ഫുഡ് മാനേജർ ഉല്ലാസ് മുരളീധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.