
തിരുവനന്തപുരം: ഇൻസ്റ്റിട്യൂട്ട് ഒഫ് ഹ്യുമൻ റിസോഴ്സസ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലേക്ക് 2022-23 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കായി അനുവദിച്ച 50 ശതമാനം സീറ്റുകളിലേയ്ക്ക് ഓൺലൈൻ/ ഓഫ് ലൈൻ വഴി പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് (04952765154, 2768320, 8547005044), താമരശ്ശേരി (04952223243, 8547005025), വട്ടംകുളം (04942689655, 8547006802), മുതുവള്ളൂർ (04832963218, 8547005070, 7736913218), വടക്കാഞ്ചേരി (04922255061, 8547005042), അഗളി (04924254699, 9447159505), നാട്ടിക (04872395177, 8547005057), ചേലക്കര (04884227181, 295181, 8547005064), കൊടുങ്ങല്ലൂർ (04802816270, 8547005078) എന്നിവിടങ്ങളിലേയ്ക്ക് www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ രജിസ്‌ട്രേഷൻ ഫീസ് ആയ 1000 രൂപ (എസ്.സി,എസ്.ടി 350രൂപ) ഓൺലൈനായി അടച്ച രസീത് സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് www.ihrd.ac.in.സന്ദർശിക്കുക.