ചേരപ്പള്ളി :ഗ്രാമീണ മേഖലയിലെ ക്ഷേത്രങ്ങളും അവയോടു ചേർന്നുള്ള സ്നാനഘട്ടങ്ങളും പുലർച്ചെ പിതൃക്കൾക്ക് ബലിയിടുന്നതിനായി എത്തിയവരുടെ തിരക്കായിരുന്നു.ചേരപ്പള്ളി ശിവശക്തി ക്ഷേത്രം, അണയ്ക്കര ധർമ്മശാസ്താക്ഷേത്രം, ഇറവൂർ വലിയകളം തമ്പുരാൻ ദുർഗാ ദേവി ക്ഷേത്രം, ഇറവൂർ ശിവജിപുരം മൂർത്തിയാർമഠം ശിവപാർവതി ക്ഷേത്രം, തേവിയാരുകുന്ന് ശാസ്താ ദേവി ക്ഷേത്രം,ബൗണ്ടർമുക്ക് നെല്ലിമൂട് തമ്പുരാൻ നരസിംഹമൂർത്തിക്ഷേത്രം, കോട്ടയ്ക്കകം തേക്കിൻകാല മഹാവിഷ്ണു ക്ഷേത്രം,കോട്ടയ്ക്കകം വലിയ കട്ടയ്ക്കാൽ മഹാദേവ ക്ഷേത്രം, ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രം, തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രം എന്നിവയുടെ ആഭിമുഖ്യത്തിൽ മേൽശാന്തിമാരുടെ കാർമ്മികത്വത്തിൽ പിതൃതർപ്പണചടങ്ങ് നടന്നു.