നെയ്യാറ്റിൻകര:കേരള കൗമുദി ബോധ പൗർണമി ക്ലബും റോട്ടറി ക്ലബ് ഒഫ് കോവളവും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഇന്ന് രാവിലെ 10ന് കമുകിൻകോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പി.ടി.എ പ്രസിഡന്റ് ശ്യാംകുമാർ അദ്ധ്യക്ഷത വഹിക്കും.സ്കൂൾ ലോക്കൽ മാനേജർ ഫാ.ജോയ് മാത്യു സ്വാഗതം പറയും.കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ബോധപൗർണ്ണമി സന്ദേശം നൽകും.കോഴിക്കോട് ഐ.ബി എക്സൈസ് അസിസ്റ്റന്റ് കമ്മിഷ്ണർ വൈ.ഷിബു സെമിനാർ ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് ഒഫ് കോവളം പ്രസിഡന്റ് ഷാജിമോൻ .വി.ആർ മുഖ്യാതിഥിയായിരിക്കും.
സുനിൽകുമാർ.എ (എച്ച്.എം), ബീന.ടി.എം (ഡെപ്യൂട്ടി എച്ച്.എം), ഫാ.ജോണി കെ.ലോറൻസ് (രൂപത വിദ്യാഭ്യാസ ഡയറക്ടർ), റോട്ടറി ക്ലബ്ബ് സെക്രട്ടറി ലഫ്.ഡോ.കിരൺ ബാബു കെ.എസ്,എക്സികുട്ടീവ് സെക്രട്ടറി ലഫ്.ലാൽജി സഹദേവൻ,റോട്ടറി ക്ലബ് പ്രോജക്ട് ചെയർമാൻ ഡോ.സജു കൃഷ്ണൻ,കേരളകൗമുദി അസിസ്റ്റന്റ് മാനേജർ കല. എസ്.ഡി തുടങ്ങിയവർ സംസാരിക്കും.