
പാറശാല:സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച മികവ്-2022 സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്കൂൾ ചെയർമാൻ എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.സ്കൂൾ അക്കാദമി ഡയറക്ടർ ആർ.രാധാകൃഷ്ണൻ,മാനേജർ മോഹനകുമാരൻ നായർ,പ്രിൻസിപ്പൽ റ്റി.രേണുക തുടങ്ങിയവർ പങ്കെടുത്തു.സിനിമാതാരം കാർത്തിക വിദ്യാർത്ഥികൾക്ക് മെമെന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.വൈസ് പ്രിൻസിപ്പൽ ശ്രീകല സ്വാഗതവും സുനിത ടീച്ചർ കൃതജ്ഞത പറഞ്ഞു.വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസുകളും കലാപരിപാടികളും നടന്നു.