ammu
ammu

തിരുവനന്തപുരം : ആദ്യ ഇ.എം.എസ് മന്ത്രിസഭയിലെ ഭക്ഷ്യ-വനം മന്ത്രിയും പുന്നപ്ര വയലാർ സമര സേനാനിയുമായിരുന്ന പരേതനായ കെ.സി. ജോർജിന്റെ ഭാര്യ അമ്മുക്കുട്ടി ജോർജ് (91) നിര്യാതയായി. കുമാരപുരം ബർമ്മ റോഡിന് സമീപം ബി.ആർ.ആർ.എ -68 സന്ദീപത്തിലായിരുന്നു അന്ത്യം. ഡിസ്ട്രിക്ട് ഡവലപ്പ്മെന്റ് കൗൺസിൽ മെമ്പർ, വനിതാ കമ്മിഷൻ അംഗം, സെൻട്രൽ ഗവ. സാമൂഹ്യ സേവന വകുപ്പ് അംഗം, 40 വർഷം മൺവിള വനിതാ കൈത്തറി നെയ്ത്ത് സംഘത്തിന്റെ ആദ്യ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചതിന് രാഷ്ട്രപതിയുടെ പ്രത്യേക അവാർഡ് ലഭിച്ചിട്ടുണ്ട്. മക്കൾ: ചെറിയാൻ, ബാബുക്കുട്ടൻ, മോഹൻ കെ. ജോർജ്. മരുമക്കൾ: ഷൈനി ചെറിയാൻ, പരേതയായ ജക്‌സി, ലിസി മോഹൻ.