
വിതുര: വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കാർഗിൽ വിജയദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പലിന്റെയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ വീരമൃത്യുവരിച്ച ക്യാപ്ടൻ ജെറി പ്രേംരാജിന്റെ വെങ്ങാനൂരിലുള്ള വസതിയിലെത്തുകയും ക്യാപ്ടന്റെ സ്മൃതികുടീരത്തിൽ പുഷ്പചക്രം അർപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ദീപാ. സി. നായർ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ എൽ. ബീന, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ഭഗത് റൂഫസ്, മുൻ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേൽ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മലയിൻകീഴ് എസ്. ചന്ദ്രൻനായർ, വാർഡ് മെമ്പർ സിന്ധു, വിതുര എം.ജി.എം സ്കൂൾ അദ്ധ്യാപകരായ നിജു. ജെ.എസ്, ലേഖാകുമാരി, അജിത്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.