
കിളിമാനൂർ:പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സമർപ്പിത പങ്കാളിത്തം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം ആവിഷ്കരിച്ച 'നാമ്പ്' പദ്ധതി പ്രകാരം കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തളിർക്കട്ടെ പുതു നാമ്പുകൾ എന്ന പേരിൽ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് അംഗം കൊട്ടറ മോഹൻ കുമാർ 500 വിത്തുകൾ സ്കൂൾ പരിസരത്ത് വിതച്ചു ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, സ്റ്റാഫ് സെക്രട്ടറി ട്രീഷ്യ,പ്രോഗ്രാം ഓഫീസർ നിസ തുടങ്ങിയവർ പങ്കെടുത്തു.