
വിതുര:വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ ആയിരങ്ങൾ ബലിതർപ്പണംനടത്തി.തിരക്ക് നിയന്ത്രിക്കുന്നതിനായി വിതുര സി.ഐ.എസ്.ശ്രീജിത്ത്,എസ്.ഐ .വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി. ചായം അരുവിക്കരമൂലശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് പേർ പിതൃതർപ്പണത്തിനെത്തി.ബലിതർപ്പണത്തിന്റെ ഭാഗമായി നടന്ന തിലകഹോമത്തിന് ക്ഷേത്രമേൽശാന്തിമാരായ എൻ.കേശവൻപോറ്റിയും, ശരത് പോറ്റിയും,ബലിതർപ്പണചടങ്ങുകൾക്ക് ആചാര്യൻമാരായ രാധാകൃഷ്ണൻനായരും,രാജശേഖരൻനായരും കാർമ്മികത്വം വഹിച്ചു.ക്ഷേത്രകമ്മിറ്റിഭാരവാഹികളായ കെ.അപ്പുക്കുട്ടൻനായർ,സെക്രട്ടറി ആർ.കൃഷ്ണൻനായർ,എസ്.ബിജു,കെ.ശ്രീകുമാർ,എസ്.വിജയൻനായർ,ആർ.രാജേഷ്,എസ്.സന്തോഷ്,പി.ജയകുമാർ എന്നിവർ നേതൃത്വം നൽകി.വിതുര താവയ്ക്കൽ ശ്രീഅപ്പുപ്പൻകാവ് ധർമ്മശാസ്താക്ഷേത്രത്തിൽ നടന്ന ബലിതർപ്പണചടങ്ങുകൾക്ക് വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,വിതുര വാർഡ്‌മെമ്പർ ഷാജിതാഅർഷാദ്,പൊന്നാംചുണ്ട് വാർഡ്‌മെമ്പർ രവികുമാർ,ബലികടവ് സംരക്ഷണസമിതി പ്രസിഡന്റ് എം.എസ്.റഷീദ്,ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വി.സുധാകരൻ,സെക്രട്ടറി ശരത്കുമാർ,വിതുര സന്തോഷ് എന്നിവർ നേതൃത്വം നൽകി.പനയ്‌ക്കോട് പുള്ളിക്കോണം ശ്രീധർമ്മശാസ്താക്ഷേത്രം,മേമലകരുങ്കാളിഅമ്മദേവീക്ഷേത്രം,പരപ്പാറ കുളമാൻകോട് മഹാദേവക്ഷേത്രം,കല്ലാർ മാരിയമ്മൻക്ഷേത്രം എന്നിവിടങ്ങളിലും ബലിതപ്പർണം ഉണ്ടായിരുന്നു.വാമനപുരം നദിയുടെ കല്ലാർ മുതൽ ആറ്റിങ്ങൽ വരെയുള്ള പ്രധാനകടവുകളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി.പൊന്നാംചുണ്ട് കടവിൽ സേവാഭാരതിവിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ബലിതർപ്പണത്തിലും അനവധി പേർ പങ്കെടുത്തു.