eco

മടവൂർ:പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇക്കോബ്രിക്കുകളിൽ കിളിക്കുളം സജ്ജീകരിച്ച് മടവൂർ ഗവ. എൽ.പി.എസ്. ജൈവ വൈവിധ്യത്തിന് ഏറെ ഭീഷണിയുയർത്തുന്ന പ്ലാസ്റ്റിക്കിനെ പരിസ്ഥിതിക്ക് ദോഷകരമാകാത്ത വിധത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അന്വേഷണങ്ങളാണ് "ഇക്കോബ്രിക്ക്"എന്ന ആശയത്തിലേക്ക് വിദ്യാലയത്തെ നയിച്ചത്.

ഹെഡ്മാസ്റ്റർ എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിനുകുമാർ, പി.ടി.എ അംഗങ്ങളായ സന്തോഷ്,സജിത്ത്, രുഗ്മ,സീനിയർ അസിസ്റ്റന്റ് അമ്പിളി എന്നിവർ സംസാരിച്ചു.