july29a

ആറ്റിങ്ങൽ:കെ റയിൽ സമ്പൂർണ്ണമായും പിൻവലിച്ച് സർക്കാർ ഉത്തരവിറക്കുക,കല്ലിടലിനെ തടഞ്ഞ സമര പ്രവർത്തകർക്കെതിരെ എടുത്ത കേസുകൾ ഉടൻ റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ കെ റെയിൽ വിരുദ്ധ ജില്ലാ കൺവെൻഷൻ നടന്നു. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സമരസമിതി ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ്, ജനറൽ കൺവീനർ എസ്.രാജീവൻ,സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ്,പി. ഉണ്ണികൃഷ്ണൻ (കോൺഗ്രസ്), ഗ്ലേവിയസ് അലക്സാണ്ടർ (സ്വരാജ് ഇന്ത്യ പാർട്ടി),ആർ കുമാർ എസ്.യു.സി.ഐ,​എം.ഷാജർഖാൻ (ജനകീയ പ്രതിരോധ സമിതി) സംസ്ഥാന വനിത നേതാവ് മാരായ അബു,പി.വൈ.അനിൽകുമാർ (ഏകതാ പരിഷത്ത്),കെ.ശുഭാനന്ദൻ (ബി.എസ്.പി ),അഡ്വ.എം.എ.സിറാജുദ്ദീൻ കരിച്ചാറ,ബി.രാമചന്ദ്രൻ,ഷാജി ആൽബർട്ട് (ബ്രേക് ത്രൂ സയൻസ് സൊസൈറ്റി),എസ്.ബുർഹാൻ,എൽ.ഹരിറാം,കിഴുവിലം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനന്തകൃഷ്ണൻ നായർ,സംഗീത വർണ്ണൻ,എ.ഷൈജു,​രാജു കോട്ടറക്കോണം എന്നിവർ സംസാരിച്ചു.