ktdo

തിരുവനന്തപുരം:പെട്രോളിയം ഉല്പന്നങ്ങൾക്ക് ജി.എസ്.ടി ഉൾപ്പെടുത്തുക,​വർദ്ധിപ്പിച്ച ഇൻഷുറൻസ് പ്രീമിയം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. കെ.ടി.ഡി.ഒ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നവാസ് വള്ളക്കടവ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സുനിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി അജിത് കുമാർ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോപാലൻ മഞ്ചേരി,സന്തോഷ് കടമ്പനാട്,മണി തിരുനെല്ലി എന്നിവർ പങ്കെടുത്തു.