
ഷോർട്സിൽ പൊളി ലുക്കിൽ ശാലിൻ സോയ. നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. സമൂഹമാദ്ധ്യമത്തിൽ ഏറെ ആരാധകരുള്ള താരമാണ് ശാലിൻ. അതിനാൽ തന്റെ വിശേഷങ്ങൾ ശാലിൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കീറ്റോ ഡയറ്റിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ശാലിൻ ശരീരഭാരം 68ൽ നിന്ന് 55 കിലോ ആയി ചുരുക്കിയത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സീരിയലിലൂടെ അഭിനയരംഗത്തേക്കു വന്ന ശാലിൻ എത്സമ്മ എന്ന ആൺകുട്ടി, മല്ലുസിംഗ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.