puthunampukal

മുടപുരം:അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന 'തളിർക്കട്ടെ പുതുനാമ്പുകൾ' പദ്ധതി പത്തോളം വിത്തുരുളകൾ അഴൂർ ഭഗവതി ക്ഷേത്രപരിസരത്ത് വിതച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് നിസാർ,ജനപ്രതിനിധികളായ ഷീജ,ഓമന,പ്രിൻസിപ്പൽ ഇൻ-ചാർജ് സ്മിത.ജി,അദ്ധ്യാപകനായ ബിനു.എസ്,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ കവിത.എസ്,എൻ.എസ്.എസ് വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.നാൽപതോളം വോളന്റിയർമാർ അഞ്ഞൂറോളം വിത്തുകൾ പ്രദേശത്ത് വിതറി.