
വെഞ്ഞാറമൂട്:മേഴ്‌സി കോർപ്സ് കേരള ഘടകം സംഘടിപ്പിച്ച കുടുംബ സംഗമവും പ്രതിഭകളെ അനുമോദിക്കലും ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബിനു.ബി.കമൽ അദ്ധ്യക്ഷത വഹിച്ചു.പാളയം ഇമാം ഡോ.പി.വി.സുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.സെന്റ് ജോൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ജോസ് കിഴക്കേടത്ത്,സ്വാമി ബോധിതീർത്ഥ,വെഞ്ഞാറമൂട് ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസ് അമാനി,ചലച്ചിത്ര താരം റിയാസ് നർമ്മകല,നെല്ലനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സുധീർ,കൗൺസിലർ എസ്.എം.ബഷീർ,മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി റാഫി മാണിയ്ക്കവിളാകം,ആനാട് ജയൻ,കേരള ചേമ്പർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ എ.റസീഫ്,പൂന്തുറ പുത്തൻപള്ളി ജമാഅത് പ്രസിഡന്റ് അബ്ദുൽ റഷീദ് ഹാജി,വൈ.എം.താജുദ്ധീൻ,കുട്ടി അഖിൽ,സൗത്ത് ഇന്ത്യൻ ഗ്രൂപ്പ് ചെയർമാൻ ആർ.വിനോദ്,മേഴ്‌സി കോർപ്സ് രക്ഷധികാരി എ.ആർ.മാഹീൻ,ജി.സി.സി ചെയർമാൻ താജുദ്ധീൻ,ട്രഷറർ നാസിം,സെക്രട്ടറി സാബു സർഗ്ഗം,വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ,ജോയിന്റ് സെക്രട്ടറി ഷംനാദ് പൂന്തുറ,പി.ആർ.ഒ സലിം മൈലയ്ക്കൽ,ഷിബു മുരളി ചെന്നൈ എന്നിവർ സംസാരിച്ചു.