hasan

കോഴിക്കോട്:ചന്ദ്രിക ആഴ്ചപ്പതിപ്പിലും പ്രസിദ്ധീകരണങ്ങളിലും പത്രാധിപസമിതി അംഗമായിരുന്ന ഹസൻ വാടിയിൽ എന്ന പി.കെ.ഹസൻകോയ (86) നിര്യാതനായി.ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരനും ചിന്താജാലകം ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.സ്വാതന്ത്ര്യ സമരനായകരായിരുന്ന ഇ.മൊയ്തുമൗലവി,മുൻ മന്ത്രി പി.പി.ഉമ്മർ കോയ എന്നിവരുടെ നേതൃത്വത്തിൽ അമ്പതുകളിൽ പ്രസിദ്ധീകരിച്ചിരുന്ന ഭാരതഭൂമി വാരികയിലും വളപട്ടണം അബ്ദുള്ള സാഹിബിന്റെ ചിന്തകൻ മാസികയിലും പ്രവർത്തിച്ചിരുന്നു.

ഭാര്യ:കോഴിക്കോടൻ വീട്ടിൽ സൈനബി.മക്കൾ:അനസ് (ദമാം),ജാസ്മിൻ,സഹീദ,നസ്ദ.മരുമക്കൾ:കെ.വി.അബ്ദുറഹിം,കാട്ടിൽ വീട് ഹുമയൂൺ,കബീർ (മദീന),ചേമുക്കണ്ടി നസ്ദ.