
കല്ലറ: സ്കൂൾ ഉച്ചഭക്ഷണതുക ഉടനെ നൽകുക, തുക വർദ്ധിപ്പിക്കുക, മെഡിസെപ് ആശങ്കകൾ പരിഹരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ പാലോട് സബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് രാകേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി.സി ബൈജു, എം. രാധാകൃഷ്ണൻ, എ.ആർ. നസീം,നിസാം കൊല്ലയിൽ,റിജാം,ക്ലീറ്റസ് തോമസ്,പ്രിൻസ്, പ്രകാശ്, റമിൽരാജ്,നാഷിദ എന്നിവർ പങ്കെടുത്തു.