logo

നെയ്യാറ്റിൻകര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർ മേള - 2022ന്റെ ലോഗോ പ്രകാശനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. നെയ്യാറ്റിൻകര പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സെപ്തംബർ രണ്ട് മുതൽ 18 വരെയാണ് മേള. നഗരസഭ ചെയർമാൻ പി.കെ. രാജ് മോഹൻ, മേള സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടി. ശ്രീകുമാർ, ജനറൽ കൺവീണർ എം.ഷാനവാസ്, കൗൺസിലർമാരായ കെ.കെ. ഷിബു, കൂട്ടപ്പന മഹേഷ്, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.സുരേഷ് കുമാർ, പി.പ്രദീപ്, പി.ബാലചന്ദ്രൻ നായർ,മേളയുടെ സംഘാടക സമിതി കൺവീനർമാരായ വി.കേശവൻകുട്ടി,മഞ്ചവിളാകം ജയകുമാർ,എം.രാജ് മോഹൻ,വി.എസ്‌. സജീവ് കുമാർ എന്നിവർ പങ്കെടുത്തു.