കടയ്ക്കാവൂർ: കടയ്ക്കാവൂർ എസ്.എൻ.വി ഗവ. എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് പ്രകൃതി സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി കടയ്ക്കാവൂർ പഞ്ചായത്തിലെ തരിശ് ഭൂമിയിൽ വിത്തുരുളകൾ നിക്ഷേപിച്ചു. നാഷണൽ സർവിസ് സ്ക്കീമിന്റെ സപ്ത ദിന ക്യാമ്പിൽ തയാറാക്കിയ വിവിധ ഫലവൃക്ഷങ്ങളുടെ വിത്തുരുളകൾ തരിശ് ഭൂമിയിൽ നിക്ഷേപിച്ച് കടയ്ക്കാവൂർ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാരാജീവ്‌ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് സന്തോഷ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീഷ്.എസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഷാജി.എസ്, പ്രോഗ്രാം ഓഫീസർ സണ്ണി. കെ.റ്റി, അദ്ധ്യാപകരായ സെബാസ്റ്റ്യൻ സേവിയർ, റസിയ, ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.