k-surendran

തിരുവനന്തപുരം: സഹകരണ മേഖലയെ സി.പി.എം അഴിമതിക്കുള്ള ഉപാധിയാക്കി മാറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവിച്ചു. കരുവന്നൂർ സംഭവം ഈ അഴിമതിയുടെ ഫലമാണ്.തട്ടിപ്പ് പുറത്തുവന്ന് ഒരു വർഷം കഴിഞ്ഞിട്ടും കേരളാ പൊലീസ് കുറ്റപത്രം

സമർപ്പിച്ചിട്ടില്ല. 11,000ത്തോളം പേരുടെ 312 കോടിയുടെ നിക്ഷേപമാണ് ബാങ്ക് വിഴുങ്ങിയത്. സി.പി.എം നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടക്കുന്നു. മുഴുവൻ നിക്ഷേപകരെയും അണിനിരത്തി ഇതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.