വർക്കല: വർക്കല - ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ 2021ലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. കേരള ബ്ലഡ് ഡോണേഴ്സ് തിരുവനന്തപുരം കോഓർഡിനേറ്റർ ബിജാസ് ചിമ്പു ബൈജുവിനും, വിനീത് വർക്കല, അക്ഷയ നിധി ചാരിറ്റബിൾ ട്രസ്റ്റ്, പ്രകൃതി സംരക്ഷണം വടശ്ശേരിക്കോണം ജുമാമസ്ജിദ് എന്നിവരെ തിരഞ്ഞെടുത്തു. ആഗസ്റ്റിൽ വർക്കലയിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സി.പ്രസന്നകുമാർ അറിയിച്ചു.