satheesh

വക്കം: അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം പൊലീസ് പിടികൂടി. വക്കം മാർത്താണ്ഡൻകുട്ടി സ്മാരകത്തിന് സമീപം വലിയ വീട്ടിൽ സതീഷാണ് (28) പൊലീസിന്റെ പിടിയിലായത്. വീട്ടിൽ മദ്യക്കച്ചവടം നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അടുക്കള ഭാഗത്ത് ചാക്കിൽ കെട്ടിവച്ചനിലയിൽ വിവിധയിനം വിദേശമദ്യം കണ്ടത്തിയത്.

സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം നിരവധി അടിപിടി, മോഷണക്കേസിൽ പ്രതിയാണിയാൾ. കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ് വി, എസ്.ഐമാരായ ദീപു,മാഹിൻ,എ.എസ്.ഐമാരായ ശ്രീകുമാർ,ജയകുമാർ രാജീവ്, എസ്.പി.സി.ഒമാരായ ജോതിഷ് കുമാർ,അജിത് കൃഷ്ണ,മേരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. വക്കം കടയ്ക്കാവൂർ മേഖലകളിൽ അനധികൃതമായി മദ്യം സൂക്ഷിക്കുന്നവരെയും വിൽക്കുന്നവരെയും ഉടൻ പിടിക്കുമെന്ന് പൊലീസ് അറിയിച്ചു.