sreekanth

കാഞ്ഞങ്ങാട്: ഇന്റഗ്രൽ ബുക്സ് സ്ഥാപകനും ജ്ഞാനഗീത മാസികയുടെ എഡിറ്ററും എഴുത്തുകാരനുമായ ആനന്ദാശ്രമത്തിലെ ശ്രീകാന്ത് (കെ. ബാലചന്ദ്രൻ നായർ- 90) നിര്യാതനായി. തിരുവനന്തപുരം വർക്കല സ്വദേശിയാണ്. 20 വർഷത്തിലേറെയായി മാവുങ്കാൽ ആനന്ദാശ്രമത്തിലാണ് . നൂറിലധികം ആദ്ധ്യാത്മിക ലേഖനങ്ങളുടെ കർത്താവാണ്. ശ്രീമൂകാംബിക, അകപ്പൊരുൾ, ക്ഷേത്രങ്ങളിലെ ആദ്ധ്യാത്മിക ചൈതന്യം, ഭഗവദ്ഗീതയ്ക്കൊരു ജീവശാസ്ത്ര വ്യാഖ്യാനം, ശബരിമല എന്നിവയാണ് പ്രധാന കൃതികൾ. ഡൽഹിയിൽ പബ്ലിഷ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരനായിരുന്നു. ആദ്ധ്യാത്മികതയും സയൻസും ആയിരുന്നു എഴുത്തിലെ പ്രമേയങ്ങൾ. ഓംചേരി എൻ.എൻ. പിള്ള, ശ്രീ എം എന്നിവരുടെ അടുത്ത സുഹൃത്തായിരുന്നു. അവിവാഹിതനാണ്.