
തിരുവനന്തപുരം: 2022-24 അദ്ധ്യയന വർഷത്തേക്കുള്ള ബി. എഡ്, ഡി. എൽ. എഡ് കോഴ്സുകളിലേക്ക് ഡിപ്പാർട്ടമെന്റ് ക്വോട്ട പ്രവേശനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപക, അദ്ധ്യാപേകതര ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.inൽ. അപേക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ആഗസ്റ്റ് 16 വൈകിട്ട് 5മണിക്കകം ലഭിക്കണം.
കെൽട്രോണിൽ മാദ്ധ്യമപഠനം
തിരുവനന്തപുരം: കെൽട്രോണിന്റെ ഒരു വർഷം ദൈർഘ്യമുള്ള മാദ്ധ്യമ പഠന കോഴ്സുകളിലേയ്ക്ക് ബിരുദം, അവസാന വർഷ ബിരുദ ഫലം കാത്തിരിയ്ക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉയർന്ന പ്രായപരിധി 30. വാർത്താ അവതരണം, പ്രോഗ്രാം ആങ്കറിംഗ്, മൊബൈൽ ജേണലിസം, വീഡിയോ എഡിറ്റിംഗ്, കാമറ
എന്നിവയിൽ പരിശീലനവും ടി.വി, ഡിജിറ്റൽ വാർത്താ ചാനലുകളിൽ പഠനസമയത്ത് പ്ലേസ്മെന്റും ലഭിക്കും. അപേക്ഷകൾ തിരുവനന്തപുരം, കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററുകളിൽ ആഗസ്റ്റ് 10ന് മുമ്പ് ലഭിക്കണം. വിവരങ്ങൾക്ക് 9544958182.
കാലടി സംസ്കൃത സർവകലാശാല സൗജന്യ നെറ്റ് പരിശീലനം
തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാല കാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. നെറ്റ് കോച്ചിംഗ് ക്ലാസ്സുകൾ ആഗസ്റ്റ് ആദ്യ വാരം ആരംഭിക്കും. താത്പര്യമുള്ളവർ അപേക്ഷഫോം പൂരിപ്പിച്ച് നൽകണം. ഫോൺ- 807885753, 9847009863, 9656077665.
ഗുരുവായൂർ ദേവസ്വം:
അപേക്ഷാ തീയതി നീട്ടി
തൃശൂർ: ഗുരുവായൂർ ദേവസ്വത്തിൽ അസി. എൻജിനീയർ (ഇലക്ട്രിക്കൽ), ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2, വാച്ച് മാൻ, കൊമ്പ് പ്ളേയർ, ഇലത്താളം പ്ളേയർ (ഈഴവ) തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 2022 ആഗസ്റ്റ് 6 വരെ നീട്ടി.
എൻട്രൻസ് പരിശീലന സ്ഥാപനങ്ങളുടെ എംപാനൽ
തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികൾക്ക് മെഡിക്കൽ/എൻജിനിയറിങ് എൻട്രൻസ് പരിശീലനം നൽകുന്നതിലേയ്ക്കായി മികച്ച സ്ഥാപനങ്ങളെ സംസ്ഥാന തലത്തിൽ എംപാനൽ ചെയ്യാൻ യോഗ്യരായ സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിക്കുന്നു.ഓഗസ്റ്റ് 8ന് വൈകിട്ട് 3 ന് മുമ്പായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്,മ്യൂസിയം,നന്ദാവനം റോഡ്,നന്ദാവനം,വികാസ് ഭവൻ പി.ഒ,തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം.വെബ്സൈറ്റ്:www.scdd.kerala.gov.in.