കല്ലമ്പലം: നാവായിക്കുളം മുക്കുകട ദേശാഭിമാനി ഗ്രന്ഥശാലയുടെയും പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ 31ന് രാവിലെ 8.30 മുതൽ 1വരെ ഗ്രന്ഥശാലയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും നടക്കും. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥശാല പ്രസിഡന്റ് എ.ഷാജഹാൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ കെ.എ. സഗീർ നന്ദിയും പറയും.