iti

തിരുവനന്തപുരം:മൂന്ന് സംസ്ഥാന ഐ.ടി.ഐ കലോത്സവത്തിൽ 65 പോയിന്റോടെ കഴക്കൂട്ടം വനിതാ ഐ.ടി.ഐ ഓവറാൾ ചാമ്പ്യന്മാരായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 34 പോയിന്റുമായി ആതിഥേയരായ ചാക്ക ഗവ.ഐ.ടി.ഐ രണ്ടാം സ്ഥാനവും 32 പോയിന്റ് നേടി മലപ്പുറം അരീക്കോട് ഗവ.ഐ.ടി.ഐ മൂന്നാം സ്ഥാനവും നേടി. 10 പോയിന്റുകൾ വീതം നേടി മലമ്പുഴ ഐ.ടി.ഐയിലെ കാർത്തിക്, ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിലെ അഭിജിത് കുട്ടപ്പൻ എന്നിവർ കലാപ്രതിഭകളായും 15 പോയിന്റ് നേടി എസ്.ബി.ഗംഗ കലാതിലകവുമായി.

സമാപന സമ്മേളനം പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഇൻഡ്രസ്ട്രിയൽ ട്രെയിനീസ് ചെയർമാൻ ആഷിക് പ്രദീപ് അദ്ധ്യക്ഷനായി. നർത്തകി നീനാ പ്രസാദ് മുഖ്യാതിഥിയായിരുന്നു. അഡിഷണൽ ഡയറക്ടർ ഒഫ് ട്രെയിനിംഗ് കെ.പി.ശിവശങ്കരൻ,​ ഇന്റർ ഐ.ടി.ഐ കൗൺസിൽ അഡ്വൈസർ സജിമോൻ തോമസ്,​ ചാക്ക ഐ.ടി.ഐ പ്രിൻസിപ്പൽ എ.ഷമ്മി ബേക്കർ,​ ചാക്ക കൗൺസിലർ ശാന്ത തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ ഗോകുൽ ഗോപിനാഥ് സ്വാഗതവും സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനീസ് കൗൺസിൽ ജനറൽ സെക്രട്ടറി ശ്രേയസ് പ്രഭ നന്ദിയും പറഞ്ഞു.