
തിരുവനന്തപുരം : ഐ.എ.എഫ്.സി മെമ്പർഷിപ്പ് കാമ്പയിൻ ഇൻഡോ-അറബ് ഫ്രണ്ട്ഷിപ് സെന്റർ വൈസ് ചെയർമാനും തമിഴ്നാട് ബി.ജെ.പി ഘടകം വൈസ് പ്രസിഡന്റുമായ ഡോ.എൻ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സെന്റർ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ആദ്യ മെമ്പർഷിപ്പ് ഡോ. എൻ വിജയകുമാർ സ്വീകരിച്ചു. കോസ്മോപൊളിറ്റൻ എഡ്യൂക്കേഷൻ ജില്ലാ ഓഫീസർ ഹരികുമാർ,ഫാദർ കുട്ടപ്പൻ,മുഹമ്മദ് മാഹിൻ എന്നിവർ സംസാരിച്ചു.ആസിഫ് മുഹമ്മദ് സ്വാഗതവും സുലൈമാൻ തൊളിക്കോട് നന്ദിയും പറഞ്ഞു.