പാലോട്: പേരയം ഗവ. യു.പി സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന സ്കൂൾ പോഷകത്തോട്ടത്തിന്റെ നടീൽ പനവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.ടി. അനീഷ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ പി.കെ.സൗമ്യ പദ്ധതി വിശദീകരണം നടത്തി. വാർഡ് അംഗങ്ങളായ എസ്.എസ്. താര, ബിജു ത്രിവേണി, എസ്.എം.സി ചെയർമാൻ കെ. ബാബുരാജ്, കൃഷി അസിസ്റ്റന്റ് പ്രിയകുമാർ എന്നിവർ സംസാരിച്ചു. എച്ച്.എം ചാർജ് ബിനിത കുമാരി സ്വാഗതവും ശ്രീഹരി നന്ദിയും പറഞ്ഞു. പനവൂർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്ത് കാർഷികപദ്ധതി, കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ്‌ പദ്ധതി എന്നിവയുടെ സഹായാത്താൽ നിർമ്മിക്കുന്ന സ്കൂൾ പോഷകത്തോട്ടത്തിന്റെ പരിപാലനം പൂർണമായും സ്കൂൾ പരിസ്ഥിതി ക്ലബിനാണ്.