
തിരുവനന്തപുരം: തിരുമല അബ്രഹാം മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന ശതാബ്ദിയാഘോഷങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി അനിന്ദ് ബെൻറോയ് സ്വാഗതം പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ രാജശ്രീ ഡി.വി ,ഹെഡ്മിസ്ട്രസ് സതി ആർ.നായർ,തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് ബാബു ആർ.എസ്,തിരുമല വാർഡ് കൗൺസിലർ കെ.അനിൽകുമാർ എന്നിവർ ആശംസപ്രസംഗം നടത്തി.
പൂർവ വിദ്യാർത്ഥിയായ മനോഹരകുറിപ്പ്, കായിക പ്രതിഭയായ അർഷക് ഷാജി,അക്കാഡമിക മികവ് തെളിയിച്ച സ്നേഹ എസ്.കൃഷ്ണ, ചിത്രരചന പ്രതിഭ ആരതി ഗോപൻ, നൃത്തകലയിൽ മികവ് തെളിയിച്ച കൃഷ്ണേന്ദു.എസ് എന്നിവർക്ക് ഗവർണർ സ്നേഹോപഹാരം നൽകി.