p

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് സാമൂഹികാഘാത പഠനം തുടരുന്നത് സംബന്ധിച്ച് റവന്യുവകുപ്പ് എ.ജിയുടെ നിയമോപദേശം തേടിയേക്കും. ഇന്ന് ഇതു സംബന്ധിച്ച കത്ത് കൈമാറാൻ സാദ്ധ്യത.

2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സാമൂഹികാഘാത പഠനത്തിന് അനുവദിച്ച ആറ് മാസ കാലാവധി അവസാനിച്ചു. ഇത് നീട്ടാൻ സർക്കാരിന് അധികാരമില്ല. ഇതുവരെ നടത്തിയ പഠനത്തിലെ വിവരങ്ങൾ ഉപയോഗിക്കണമെങ്കിൽ തുടർവിജ്ഞാപനം ഇറക്കണം.