തിരുവനന്തപുരം: കോർപ്പറേഷനിൽ നടക്കുന്ന അഴിമതിക്കെതിരെ കോടതിയുടെ നിരീക്ഷണത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള യു‌.ഡി.എഫ് സമരത്തിന്റെ ഭാഗമായി കടകംപള്ളി ഓഫീസിന് മുന്നിൽ നടന്ന ധർണ ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. എം.എ. വാഹിദ്, ഡി.സി.സി ഭാരവാഹികളായ കടകംപള്ളി ഹരിദാസ്, അഭിലാഷ് ആർ. നായർ, ജയചന്ദ്രൻ, കുമാരപുരം രാജേഷ്, യു.ഡി.എഫ് കഴക്കൂട്ടം മുൻ ചെയർമാൻ ചെമ്പഴന്തി അനിൽ, കൗൺസിലർമാരായ പദ്മകുമാർ, സെറാഫിൻ ഫ്രെഡി, ഡി. അനിൽകുമാർ, മണ്ഡലം പ്രസിഡന്റുമാരായ യു. പ്രവീൺ വിജയകുമാർ, ഗോപാലകൃഷ്ണൻ നായർ, രാമചന്ദ്രൻ, നജീബ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.